തിരുവനന്തപുരം:നവജാതശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിളപ്പില്‍ശാലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് മൃതദേഹം ആദ്യം കണ്ടത്.കുഞ്ഞിന്റെ ശരീരം തെരുവുനായ്ക്കള്‍ കടിച്ചുകീറിയ അവസ്ഥയിലായിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്കുമാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.