ചെറുപുഴ:വിവാഹചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് സൈബര്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിന് വിധേയരായ ദമ്പതികള്‍ ആശുപത്രിയില്‍.ചെറുപുഴയില്‍ അനൂപ് ജോസഫും ജൂബിയുമാണ് ആശുപത്രിയില്‍ കഴിയുന്നത്.കടുത്ത ഭാഷയിലുള്ള പരിഹാസവും അധിക്ഷേപവും കേള്‍ക്കേണ്ടിവന്നതിനെത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.സൈബര്‍ ഇടങ്ങളിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ‘ന്യൂസ് അവര്‍’ ചര്‍ച്ചയില്‍ അനൂപിന്റെ പിതാവ് സംസാരിച്ചപ്പോള്‍ മക്കള്‍ ആശുപത്രിയിലാണെന്ന് വെളിപ്പെടുത്തിയിരുന്നു.
സ്ത്രീധനത്തിനു വേണ്ടി അനൂപ് പ്രായക്കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിച്ചുവെന്ന രീതിയിലാണ് കടുത്ത അധിക്ഷേപങ്ങളുണ്ടായത്.സൈബര്‍ ആക്രമണം മൂലം കുടുംബത്തില്‍ എല്ലാവരും മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അനൂപിന്റെ പിതാവ് ബാബു വ്യക്തമാക്കി.വിഷയത്തില്‍ സൈബര്‍സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും കുടുംബം പരാതി നല്‍കിയിരുന്നു.നിയമയുദ്ധം തുടരാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.