തിരുവനന്തപുരം:ഒടുവില്‍ പ്രതിഷേധം രാജിയില്‍ കലാശിച്ചു.മുന്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ യു.ഡി.എഫ്.ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവെച്ചു. കെ.പി.സി.സി.പ്രസിഡന്റിനും യുഡിഎഫ് കണ്‍വീനര്‍ക്കും അയച്ച ഇ.മെയിലിലൂടെയാണ് സുധീരന്‍ ഇക്കാര്യം അറിയിച്ചത്.
കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നേതൃത്വവുമായി സുധിരന്‍ ഇടഞ്ഞ് നില്‍ക്കുകയായിരുന്നു.തുടര്‍ന്ന് സുധീരനെതിരെ പലരും രംഗത്തെത്തുകയും ചെയ്തു.തുടര്‍ന്ന് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തുന്നതില്‍ നിന്നും കെപിസിസി വിലക്കിയിരുന്നു.
അതേ സമയം രാജിവെക്കാനുണ്ടായ കാരണമെന്താണെന്ന് സുധീരന്‍ ഇ-മെയിലില്‍ സൂചിപിച്ചിട്ടില്ല.രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് സുധീരന്റെ നിലപാടുകളില്‍ പാര്‍ട്ടി നേതൃത്വം നിഷേധാത്മകസമീപനം സ്വീകരിച്ചതാണ് രാജിയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.
പ്രതിഷേധം പ്രകടിപ്പിച്ചശേഷം നടന്ന യുഡിഎഫ് യോഗത്തിലൊന്നും സുധീരന്‍ പങ്കെടുത്തിരുന്നില്ല.