കൊല്ലം:കുമ്പസാരരഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ ഒരു ഓര്‍ത്തഡോക്‌സ് വൈദികന്‍ കീഴടങ്ങി.നിരണം ഭദ്രാസനാംഗമായ ഫാ.ജോബ് മാത്യുവാണ് കൊല്ലത്തെ ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങിയത്.കേസിലെ രണ്ടാം പ്രതിയാണ് ഫാ.ജോബ് മാത്യു.കുമ്പസാരരഹസ്യം വെച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തിയത് ജോബ് മാത്യുവാണ്.അറസ്റ്റ് ചെയ്ത ജോബ് മാത്യുവിനെ ചോദ്യം ചെയ്യാനായി കമ്മീഷണര്‍ ഓഫീസിലെത്തിച്ചു.
ഫാ.ജോബ് മാത്യു ഉള്‍പ്പെടെ മൂന്നു വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു.അതുകൊണ്ടു തന്നെ അറസ്റ്റ് ഭയന്ന് ഒളിവിലായിരുന്ന വൈദികര്‍ കീഴടങ്ങുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.