ന്യൂഡല്‍ഹി:സിബിഐ ഡയറക്ടര്‍ പദവിയിലേക്ക് തിരിച്ചെത്തി രണ്ടാം ദിവസം തന്നെ അലോക് വര്‍മ്മയെ വീണ്ടും മാറ്റി.പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ് തീരുമാനമെടുത്തത്.പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല സമിതി യോഗത്തില്‍ പങ്കെടുത്ത സുപ്രീംകോടതി ജഡ്ജി എ കെ സിക്രി വര്‍മയെ മാറ്റുന്നതിനെ അനുകൂലിച്ചു. പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ തീരുമാനത്തോട് വിയോജിച്ചു.രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന യോഗത്തിന് ശേഷമാണ് അലോക് വര്‍മയെ മാറ്റാന്‍ തീരുമാനിച്ചത്.സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറലായാണ് വര്‍മയെ മാറ്റുന്നത്.
രണ്ടുദിവസം മുന്‍പാണ് അലോക് വര്‍മ്മയെ മാറ്റിയ സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയത്. തുടര്‍ന്ന് സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് അലോക് വര്‍മ്മ തിരിച്ചുവന്നു. പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയെ നിയോഗിച്ച് സുപ്രീം കോടതിയാണ്.അലോക് വര്‍മ്മയ്ക്കെതിരായ കേസുകള്‍ പരിശോധിക്കാനാണ് സമിതിയെ നിയോഗിച്ചത്.