ന്യൂഡല്‍ഹി:രാജ്യത്ത് വീണ്ടും എന്‍ഡിഎ അധികാരത്തില്‍വരുമെന്ന് വിവിധ ചാനലുകളുടെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍.ന്യൂസ് 24 ചാനലും ടുഡേ ചാണക്യയും ചേര്‍ന്ന് പുറത്തു വിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം 306 സീറ്റുകള്‍ നേടി എന്‍ഡിഎ അധികാരത്തില്‍ വരും.യുപിഎ 132 സീറ്റുകള്‍ വരെ നേടും.മറ്റുള്ള പാര്‍ട്ടികള്‍ 127 സീറ്റുകള്‍ വരെ നേടുമെന്നും പറയുന്നു.ഇന്ത്യ ടുഡേ നടത്തിയ സര്‍വേയില്‍ കേരളത്തില്‍ യുഡിഎഫ് 16 സീറ്റുകള്‍ വരെ നേടുമെന്ന് പറയുന്നു. ബിജെപിക്ക് ഒരു സീറ്റ് വരെ നേടാനുള്ള സാധ്യതയും ഇന്ത്യ ടുഡേ പ്രവചിക്കുന്നുണ്ട്.
ഛത്തിസ്ഗഡില്‍ ബിജെപിക്ക് 9 സീറ്റും കോണ്‍ഗ്രസിന് 2 സീറ്റും ദില്ലി, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റുകളും ബിജെപി തൂത്തുവാരുമെന്നും ന്യൂസ് 24-ടുഡേ ചാണക്യ എക്‌സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നു.
കേരളത്തില്‍ യുഡിഎഫ് 15-16 വരെ സീറ്റുകള്‍ നേടുമെന്ന് ടുഡേ ചാണക്യ പറയുന്നു.എല്‍ഡിഎഫിന് നാല് സീറ്റുകള്‍ വരെ ലഭിക്കും.കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കാന്‍ സാധ്യതയുണ്ടെന്നും ടുഡേ ചാണക്യയുടെ സര്‍വ്വേ പറയുന്നു.
എക്സിറ്റ് പോള്‍ ഫലങ്ങള്‍:-
റിപ്പബ്ലിക്- എന്‍ഡിഎ(287), യുപിഎ(128), മറ്റുള്ളവര്‍(127)
ന്യൂസ് എക്സ്- എന്‍ഡിഎ(298), യുപിഎ (118), മറ്റുള്ളവര്‍ (126)ടൈംസ് നൗ- എന്‍ഡിഎ (306), യുപിഎ (132),മറ്റുള്ളവര്‍ (104)

കേരളത്തിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍:-

ഇന്ത്യ ടുഡേ- യുഡിഎഫ്(15-16), എല്‍ഡിഎഫ്(3-5), എന്‍ഡിഎ (0-1)

ടുഡേയ്സ് ചാണക്യ- യുഡിഎഫ് (16), എല്‍ഡിഎഫ് (8), ബിജെപി (0)

ന്യൂസ് നേഷന്‍ -യുഡിഎഫ് (11-13), എല്‍ഡിഎഫ് (5-7), എന്‍ഡിഎ (1-3)

ന്യൂസ്18 – എല്‍ഡിഎഫ് (11-13), യുഡിഎഫ് (07-09), എന്‍ഡിഎ (0-1