മലപ്പുറം:എടപ്പാളില്‍ പത്തുവയസ്സുകാരിയായ നാടോടിപ്പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനം. ആക്രിപെറുക്കുന്നതിനിടെയാണ് കുട്ടിക്ക് മര്‍ദനമേറ്റത്.നെറ്റിയില്‍ ആഴത്തില്‍ പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രദേശവാസിയായ രാഘവനെ കസ്റ്റഡിയിലെടുത്തു.ഇയാള്‍ സിപിഎം പ്രാദേശിക നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ് .ഇയാള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു.
ആക്രി പെറുക്കി ജീവിക്കുന്ന നാടാടിസംഘത്തിലെ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ സ്വമേധയാ കേസെടുക്കുമെന്ന് ബാലാവകാശകമ്മീഷന് പറഞ്ഞു.