ബംഗളൂരു:കര്‍ണ്ണാടകത്തില്‍ പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോള്‍ കോണ്‍ഗ്രസിന്റെ സമവായ ശ്രമങ്ങള്‍ക്കെല്ലാം തിരിച്ചടിയായി നിയമസഭാകക്ഷിയോഗത്തിന് എത്തിയില്ല.രാജിവെച്ച് എംഎല്‍എമാരെക്കൂടാതെ നാല് എംഎല്‍എമാര്‍കൂടി യോഗത്തില്‍ പങ്കെടുത്തില്ല.വിപ്പ് ലംഘിച്ചാല്‍ എംഎല്‍എമാരെ അയോഗ്യരാക്കാന്‍ സ്്പീക്കറോടാവശ്യപ്പെടുെമന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. ഇക്കാര്യത്തില്‍ സ്പീക്കറുടെ തീരുമാനമാണ് നിര്‍ണ്ണായകമാവുക.
അതേസമയം ഇപ്പോഴത്തെ രാഷ്ട്രീയക്കളികളില്‍ തനിക്ക് പങ്കില്ലെന്നും ഭരണഘടനയനുസരിച്ചേ തീരുമാനമെടുക്കുകയുള്ളുവെന്നും സ്പീക്കര്‍ അറിയിച്ചു. ഇനിയും കൂടുതല്‍പേര്‍ രാജിക്കൊരുങ്ങുന്നതായാണ് സൂചന.
സ്വതന്ത്രനായ മന്ത്രി എച്ച് നാഗേഷ് തിങ്കളാഴ്ച രാവിലെ രാജിവച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.ഇതിനുപിന്നാലെയാണ് 21 കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജി പ്രഖ്യാപിച്ചത്.തുടര്‍ന്ന് ജെഡിഎസ് മന്ത്രിമാരും രാജിവെച്ചു.എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരും മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തങ്ങുകയാണ്.വിമത എംഎല്‍എമാര്‍ ഇന്നലെ ഗോവയിലേക്കുപോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും എല്ലാവരും മുംബൈയില്‍ത്തന്നെയുണ്ടെന്നാണ് വിവരം. നാഗേഷുമായി താന്‍ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം ഉടന്‍ മടങ്ങി വരുമെന്നും കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ പറഞ്ഞു.
അതേസമയം സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി നേതാവ് ശോഭാ കരന്തലജെ പറഞ്ഞു. സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കുണ്ടെന്നും കൂടുതല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്കു വരുമെന്നും അവര്‍ പറഞ്ഞു.