കൊച്ചി:ചലച്ചിത്ര മേഖലയെത്തന്നെ പ്രതിസന്ധിയിലാക്കുന്ന ഇന്റര്‍നെറ്റ് വ്യാജന്‍മാര്‍ വീണ്ടും രംഗത്ത്.അടുത്തിടെ റിലീസ് ചെയ്ത മലയാളം,തമിഴ് ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.മമ്മൂട്ടിയുടെ ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’,ടോവിനോ നായകനായ ‘തീവണ്ടി’,എന്നീ ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.തമിള്‍റോക്കേര്‍സ് എന്ന വെബ്സൈറ്റാണ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തത്.ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതിയില്‍ ആന്റി പൈറസി സെല്‍ അന്വേഷണം തുടങ്ങി.
സാമന്ത നായികയായ ‘യു ടേണ്‍’,വിജയ് ദേവര്‍കൊണ്ട നായകനായ ‘ഗീതാഗോവിന്ദം’എന്നീ ചിത്രങ്ങളും തമിള്‍ റോക്കേഴ്‌സ് സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരുന്നു.ഈ വെബ്‌സൈറ്റിന്റെ അഡ്മിന്‍മാരെ കഴിഞ്ഞവര്‍ഷം പോലീസ് തിരിച്ചറിഞ്ഞിരുന്നെങ്കിലും ഇവര്‍ വിദേശത്തായതിനാല്‍ അറസ്റ്റ് ചെയ്യാനോ നടപടിയെടുക്കാനോ കഴിഞ്ഞില്ല.