തിരുവനന്തപുരം:മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ലൈഗിംക പീഡനത്തിന് ക്രൈംബ്രാഞ്ച് കേസെടുത്തു. കോന്നി എംഎല്‍എ അടൂര്‍ പ്രകാശ്, എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍, വണ്ടൂര്‍ എംഎല്‍എ എ.പി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ശാരീരികമായി ഉപദ്രവിച്ചുവെന്ന സ്ത്രീയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ഹൈബി ഈഡനെതിരെ ബലാല്‍സംഗത്തിനും അടൂര്‍ പ്രകാശിനും എ പി അനില്‍കുമാറിനുമെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, പ്രകൃതിവിരുദ്ധ പീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് മൂന്ന് എഫ്ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്തു. എറണാകുളം സ്പെഷ്യല്‍ കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.