തിരുവനന്തപുരം:ശബരിമല ദര്‍ശനത്തിനെത്തുമെന്ന നിലപാടില്‍ ഉറച്ച ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി.വൃശ്ചികം ഒന്നിന് മല ചവിട്ടാനെത്തുന്ന തനിക്കും മറ്റ് ആറ് യുവതികള്‍ക്കും സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.വിമാനത്താവളത്തില്‍ നിന്നും ശബരിമല വരെയും സുരക്ഷയൊരുക്കണം.താമസ സൗകര്യവും ഒരുക്കണമെന്നും ദര്‍ശനം നടത്താതെ താന്‍ മടങ്ങില്ലെന്നും തൃപ്തി ദേശായി പറയുന്നു. പ്രധാനമന്ത്രിക്കും മഹാരാഷ്ട്ര സര്‍ക്കാരിനും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയ്ക്കും ഇവര്‍ കത്തയച്ചിട്ടുണ്ട്.
മണ്ഡലകാലത്ത് താന്‍ ശബരിമലയിലെത്തുമെന്ന് നേരത്തെ തന്നെ തൃപ്തി ദേശായി അറിയിച്ചിരുന്നു. എന്നാല്‍ ഇവര്‍ ശബരിമലയില്‍ എത്തിയാല്‍ തടയുമെന്ന് ഹിന്ദു സംഘടനകള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.