പറവൂര്‍:പ്രളയക്കെടുതിയില്‍പ്പെട്ട മുപ്പതോളം പേര്‍ക്ക് സ്വന്തം വീടുതുറന്നു കൊടുത്ത നടന് സലിം കുമാറിന്റെ വീട്ടിലും വെള്ളം കയറി.തന്റെ കുടുംബവും മറ്റുള്ളവരും ഇപ്പോള്‍ വെള്ളം കയറിക്കൊണ്ടിരിക്കുന്ന വീട്ടിലാണെന്നും സഹായിക്കണമെന്നും സലിംകുമാര്‍ ചാനലുകളിലൂടെ അഭ്യര്‍ത്ഥിച്ചു.കൊടുങ്ങല്ലൂര്‍ പറവൂര്‍ ആലമ്മാവ് ജങ്ഷന് സമീപത്താണ് സലീംകുമാറിന്റെ വീട്.
വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട മുപ്പതോളം പേരെയാണ് സലിംകുമാര്‍ വീട്ടില്‍ താമസിപ്പിച്ചത്.വീടിന്റെ താഴെത്തെ നില ഏകദേശം മുങ്ങിയതായും ഇപ്പോള്‍ എല്ലാവരും രണ്ടാം നിലയിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.വെള്ളം കൂടിയാല്‍ ടെറസില്‍ കയറേണ്ടി വരുമെന്നും ടെറസ് ചെറുതായതിനാല്‍ മുങ്ങാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൂട്ടത്തില്‍ പ്രായമായവരെ മുകളില്‍ കയറ്റാന്‍ ബുദ്ധിമുട്ടാണെന്നും എത്രയും വേഗം രക്ഷാപ്രവര്‍ത്തകരെത്തി തങ്ങളെ രക്ഷിക്കണമെന്നും സലിം കുമാര്‍ അഭ്യര്‍ത്ഥിച്ചു.