ആലുവ:അണക്കെട്ടുകള്‍ തുറന്നതിനെത്തുടര്‍ന്ന് പെരിയാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലെ എറണാകുളം ജില്ലയിലെ എംഎല്‍എമാരേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ച് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.പെരിയാറില്‍ ചെളിവെള്ളം നിറഞ്ഞതിനാല്‍ പമ്പിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്.അതിനാല്‍ കുടിവെള്ളം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുമെന്നും റവന്യൂമന്ത്രി പറഞ്ഞു.ബലിതര്‍പ്പണം നടത്തുന്നവര്‍ വെള്ളം കയറാത്തിടത്ത് മാറിനിന്നുവേണം ചടങ്ങുകള്‍ ചെയ്യേണ്ടത്.
പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ എല്ലാവരും ഒരുമിച്ചുനിന്ന് നിലവിലെ സാഹചര്യത്തെ നേരിടും.നേവി,കോസ്റ്റ്ഗാര്‍ഡ്, മിലിട്ടറി എന്‍ജിനീയറിംഗ് വിഭാഗം തുടങ്ങി എല്ലാ സേനാവിഭാഗങ്ങളുടേയും സേവനം എല്ലായിടത്തും എത്തിക്കാനുള്ള നടപടികളാണ് എടുത്തുവരുന്നതെന്നും മന്ത്രി പറഞ്ഞു.മഴക്കെടുതി നേരിടാന്‍ കൂടുതല്‍ കേന്ദ്ര സഹായം ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.