എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാറിനുമെതിരെ അഴിമതിയും കൊലപാതകവുമടക്കമുള്ള ഗുരുതര ആരോപണങ്ങളുമായി സുഭാഷ് വാസു .ആയിരം കോടി രൂപയിലേറെ വെള്ളാപ്പള്ളിയും കുടുംബവും അനധികൃതമായി സമ്പാദിച്ചു എന്നാണു പ്രധാന ആരോപണം. വെള്ളാപ്പള്ളികുടുംബത്തിനു മക്കാവു ദ്വീപിൽ സ്വന്തമായി വസതിയുണ്ട് എന്നും സുഭാഷ് വാസു ആരോപണമുയർത്തി .വെള്ളാപ്പള്ളിക്കെതിരെ ഒരു കൊലപാതക കേസിന്റെ തെളിവുകളും ഉടനെ പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞു .വെള്ളാപ്പള്ളിയുടെ മകൻ തുഷാറിൽ നിന്നും വധഭീഷണി തനിക്കുണ്ടെന്നും ബി ഡി ജെ എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കൂടിയായ സുഭാഷ് വാസു പറഞ്ഞു . ബി ഡി ജെ എസ്സിലെ ഭിന്നതകൾ കാരണം സ്‌പൈസസ് ബോർഡ് ചെയർമാനായിരുന്ന സുഭാഷ്‌വാസു തൽസ്ഥാനം രാജി വച്ചിരുന്നു .
നേരത്തെ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ആറ്റിങ്ങൽ സീറ്റുകൾ സി പി എമ്മിന് മറിച്ചു വിറ്റു .എൻ ഡി എ ഘടകകക്ഷിയായിരിക്കെ അങ്ങനെ ചെയ്തത് വഞ്ചനയാണ് .വെള്ളാപ്പള്ളിക്കെതിരെയുള്ള തെളിവുകൾ ഉടനെ തന്നെ പുറത്തുവിടുമെന്ന് സുഭാഷ്‌വാസു പറഞ്ഞു .