വേങ്ങര: വേങ്ങരയില്‍ ലീഗിനെ ഇല്ലാതാക്കാന്‍ സോളാര്‍ എന്ന അവസാനത്തെ ബോംബും എല്‍ഡിഎഫ് പ്രയോഗിച്ചിട്ടും നിലം തൊടാനായില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ലീഗിനുണ്ടായത് വമ്പന്‍ ജയമാണെന്നും കേരളത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പിലും ഇതുവരെ ഇത്രയും വലിയ ഭൂരിപക്ഷം നേടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോളാര്‍ കേസ് കൊണ്ടുവന്നാലും യു ഡി എഫിനെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് വേങ്ങര തെളിയിച്ചു. താന്‍ വിജയിച്ചപ്പോള്‍ പോലും എസ് ഡി പി ഐ 9000 വോട്ട് നേടിയെന്നും അദ്ദേഹം പറഞ്ഞു.

പണവും അധികാരവും ഉള്‍പ്പെടെ എല്ലാ സന്നാഹങ്ങളുമായാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രചരണത്തിനായി ഏത് നേതാവിനെയാണ് വേങ്ങരയില്‍ ഇനി എത്താനുള്ളത്. അവിടെയാണ് ഞങ്ങള്‍ 23000ല്‍പ്പരം വോട്ടുകള്‍ക്ക് വിജയിച്ചിരിക്കുന്നത്. ഒരു നിലയ്ക്കും യുഡിഎഫിനേയും ലീഗിനേയും എല്‍ഡിഎഫിന് തോല്‍പ്പിക്കാന്‍ പറ്റില്ലെന്നാണ് ഈ വിജയം സൂചിപ്പിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.