കാലത്തിനനുസരിച്ച് കോലം മാറണമെന്നാണല്ലോ ചൊല്ല്. വായനയ്ക്ക് കിന്‍ഡിലിലൂടെ പുതിയ രൂപം നല്‍കിയ ആമസോണ്‍ ഇപ്പോള്‍ വാട്ടര്‍ പ്രൂഫ് കിന്‍ഡിലുമായി വിപണി കീഴടക്കാനൊരുങ്ങുകയാണ്. വായനയെ സ്‌നേഹിക്കുന്നവര്‍ക്കായി ദീപാവലി സമ്മാനമായാണ് വാട്ടര്‍ പ്രൂഫ് കിന്‍ഡില്‍ ഒയാസിസ് അവതരിപ്പിക്കുന്നത്.
21,999 രൂപ വില വരുന്ന എട്ട് ജി ബി മോഡലും 28,999 രൂപ വില വരുന്ന 32 ജി ബി മോഡലും ഇപ്പോള്‍ ബുക്ക് ചെയ്യാം. നവംബര്‍ 13 മുതല്‍ മാത്രമേ പുതിയ കിന്‍ഡിലുകളുടെ വിതരണം ആരംഭിക്കുകയുള്ളൂ.
ഒരാഴ്ച്ച വരെ ചാര്‍ജ് നില്‍ക്കുന്ന കിന്‍ഡില്‍ പൂര്‍ണ്ണ തോതില്‍ ചാര്‍ജാകുന്നതിന് രണ്ട് മണിക്കൂറില്‍ താഴെ മാത്രമേ ആവശ്യമുള്ളൂ. ഏഴ് ഇഞ്ച് നീളമുള്ള പേപ്പര്‍ വൈറ്റ് ഡിസ്‌പ്ലേ, ഭാരം കുറവ്, കനം കുറവ് എന്നിവ കിന്‍ഡിലിന്റെ ഗുണങ്ങളാണ്. ഒരു മണിക്കൂര്‍ വരെ വെള്ളത്തില്‍ കിടന്നാലും കിന്‍ഡില്‍ ഉപയോഗിക്കാമെന്നാണ് ആമസോണ്‍ പറയുന്നത്.