തിരുവന്തപുരം:പൊലീസ് മനുഷ്യാവകാശ ലംഘകരായി മാറുന്നത് അംഗീകരിക്കനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പുവരുത്തേണ്ട പൊലീസ് തന്നെ ജനങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന വാര്‍ത്തകളാണ് വരുന്നത്.വേലി തന്നെ വിളവു തിന്നുന്ന ഇത്തരം നീക്കങ്ങള്‍ നല്ലതല്ലെന്നും തിരുവനന്തപുരത്തു നടന്ന ആധുനിക പൊലീസിംഗ് ദേശീയ സെമിനാറില്‍ പങ്കെുത്തു സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
അഴിമതി, മൂന്നാംമുറ, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അമിതാധികാര പ്രയോഗം എന്നിവയൊന്നും പൊലീസിന് ചേര്‍ന്നതല്ല.മനുഷ്യവകാശം പൊലീസിന്റെയും സര്‍ക്കാറിന്റെയും മാത്രം ബാധ്യതയെല്ലെന്നും സമൂഹവും കൂടി ഈ കാര്യം ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.