കൊച്ചി: വൈറ്റിലയില്‍ മേല്പാലത്തില് നിന്ന് കാര്‍ റെയില്‍വേ ട്രാക്കിലേക്ക് വീണു.രാവിലെ വൈറ്റില ബൈപ്പാസിന് സമീപം മേല്പാലത്തിലാണ് അപകടം. കാര്‍ ഓടിച്ചിരുന്ന തൃശ്ശൂര്‍ സ്വദേശി അര്ജുന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മേല്‍പ്പാലത്തില്‍ വച്ച് കാറിന് പിന്നില്‍ ലോറി ഇടിച്ചതാണ് അപകടത്തിനു കാരണമെന്നാണ് പറയുന്നത്. പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് കാര്‍ താഴേയ്ക്ക് പതിക്കുകയായിരുന്നു. കാര്‍ താഴേക്കു വീണപ്പോള്‍ റയില്‍വേയുടെ ഇലക്ട്രിക് ലൈന്‍ പൊട്ടിയതിനെത്തുടര്‍ന്ന് എറണാകുളം കോട്ടയം റൂട്ടിലെ ഒരു ട്രാക്കിലൂടെയുള്ള ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. അപകടത്തില്‍പ്പെട്ട അര്‍ജുന്റെ മൊഴിയെടുത്തതിന് ശേഷമേ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വെളിവാകൂ എന്ന് പൊലീസ് പറഞ്ഞു.