തിരുവനന്തപുരം:സംസ്ഥാനത്ത് വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ മികച്ച പോളിംഗ.ഇതുവരെ 12.31 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.ഒപ്പം പലയിടങ്ങളിലും വോട്ടിംഗ് യന്ത്രത്തില്‍ തകരാറുകള്‍ കണ്ടെത്തി.
കൊല്ലത്ത് പരവൂര്‍ നഗരസഭയിലെ പാറയില്‍ക്കാവ് വാര്‍ഡില്‍ എണ്‍പത്തി ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ല.പത്തനാപുരം കലഞ്ഞൂര്‍ 162-ാം ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലായി. സ്ഥാനാര്‍ത്ഥിയായ കെ എന്‍ ബാലഗോപാല്‍ വോട്ട് ചെയ്യേണ്ട ബൂത്താണിത്.കുണ്ടറ പെരുമ്പുഴ ആലൂമൂട് UPG സ്‌കൂളിലെ 86-ാം ബൂത്തിലെ വോട്ടിങ് യന്ത്രം തകരാറിലായി.
മലപ്പുറത്ത് പല ഭാഗത്തും വൈദ്യുതിയില്ലാത്തതിനാല്‍ മോക് പോളിംഗ് നടത്തുന്നത് മൊബൈലിന്റെയും മെഴുകുതിരിയുടേയും വെളിച്ചത്തിലാണ്. കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ 149 നമ്പര്‍ ബൂത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് തകരാര്‍ കണ്ടെത്തി. കണ്ണൂര്‍ പിണറായി 151 ബൂത്തില്‍ മെഷീനില്‍ തകരാര്‍ കണ്ടെത്തി.
കോഴിക്കോട്ടെ തിരുത്തിയാട് ആശ്വാസകേന്ദ്രത്തില്‍ 152-ാം നമ്പര്‍ ബൂത്തില്‍ വിവിപാറ്റ് യന്ത്രത്തിന് തകരാറുണ്ടായതിനാല്‍ മോക് പോളിംഗ് വൈകി. കുന്നമംഗലം ഹൈസ്‌കൂളിലെ മൂന്ന് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാറുണ്ടായി.നാദാപുരം മുളക്കുന്നില്‍ 33-ാം നമ്പര്‍ ബൂത്തിലും പശുക്കടവ് 34നമ്പര്‍ ബൂത്തിലും വോട്ടിംഗ് മെഷിനില്‍ തകരാര്‍ കണ്ടെത്തി.
എറണാകുളം എളമക്കര ഗവ.ഹൈസ്‌കൂള്‍, കോതമംഗലം ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ ബാലറ്റ് യൂണിറ്റുകളില്‍ തകരാര്‍ കണ്ടെത്തി. ഇവ മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചു. കളമശ്ശേരി ഒമ്പതാം നമ്പര്‍ അങ്കണവാടി, പറവൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിവി പാറ്റുകളില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റി സ്ഥാപിച്ചു.എളമക്കര ഗവ.ഹൈസ്‌ക്കൂളിലെ ബാലറ്റ് യൂണിറ്റിലെ തകരാര്‍ പരിഹരിച്ചു.പള്ളിപ്രം അസാസുല്‍ ഇസ്ലാം മദ്രസ്സയിലെ വിവി പാറ്റില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റി സ്ഥാപിച്ചു.
തൃശൂര്‍ അരിമ്പൂരിലെ പോളിങ് സ്റ്റേഷനിലും കേരള വര്‍മ്മ കോളജിലെയുമുള്‍പ്പെടെ വിവിധ ബൂത്തുകളില്‍ യന്ത്രത്തകരാര്‍ കണ്ടെത്തി.
ആലപ്പുഴ കായംകുളത്ത് 138,139 ബൂത്തുകളിലെ വോട്ടിംഗ് യന്ത്രത്തിലും തകരാര്‍ കണ്ടെത്തി.ഇടുക്കിയില്‍ നാല് ബൂത്തുകളില്‍ യന്ത്രതകരാര്‍ കണ്ടെത്തി.
പത്തനംതിട്ട ആനപ്പാറ എല്‍ പി സ്‌കൂളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായി.കൂടാതെ മറ്റ് ആറോളം പോളിങ് ബൂത്തുകളില്‍ തകരാര്‍ കണ്ടെത്തി.കാസര്‍കോട് 20 ബൂത്തുകളില്‍ യന്ത്ര തകരാര്‍.ഇവിടേക്ക് പുതിയ യന്ത്രങ്ങള്‍ എത്തിച്ചു തുടങ്ങി.മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ 2, 3, 4 ബൂത്തുകളില്‍ യന്ത്ര തകരാര്‍ കണ്ടെത്തി.
യന്ത്രത്തകരാര്‍ കണ്ടെത്തിയ ഇടങ്ങളില്‍ പ്രശ്‌നം പരിഹരിച്ച് പോളിങ് തുടരുകയാണ്.