ചെന്നൈ:വോട്ടെടുപ്പില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പതിമൂന്ന് പോളിംഗ് ബൂത്തുകളില്‍ റീ പോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം.നാല് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മെയ് 19നാണ് റീ പോളിങ്ങ് . തേനി,തിരുവള്ളൂര്‍,ധര്‍മ്മപുരി,കടലൂര്‍,ഈറോഡ് തുടങ്ങിയ ലോക്‌സഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് റീ പോളിങ്ങ് നടക്കുക.