തിരുവനന്തപുരം: ശംഖുമുഖത്ത് തിരയില്‍പ്പെട്ട് പെണ്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയ ലൈഫ്ഗാര്‍ഡിനെ കടലില്‍ കാണാതായി.ചെ ചെറിയതുറ സ്വദേശി ജോണ്സന് ഗബ്രിയേലിനെയാണ് കാണാതായത്. കടലില്‍ കളിക്കുന്നതിനിടെയാണ് പെണ്‍കുട്ടി തിരയില്‍പ്പെട്ടത്. കുട്ടിയെ കരയിലെത്തിച്ചെങ്കിലും ജോണ്‍സണെ കാണാതാവുകയായിരുന്നു.കോസ്റ്റല്‍ പോലീസിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടങ്ങി.
കനത്ത മഴയും കടല്‍ക്ഷോഭവും രൂക്ഷമായതോടെ ശംഖുമുഖത്ത് വിനോദസഞ്ചാരികളെയടക്കം വിലക്കിയിരുന്നു. കടല്‍ക്ഷോ ഭത്തെത്തുടര്ന്ന് ശംഖുമുഖം തീരം കടലെടുത്ത നിലയിലാണ്.അപകട സാധ്യത മുന്നില്‍ക്കണ്ട് കടലില്‍ ഇറങ്ങുന്നതിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.