തിരുവനന്തപുരം:ശംഖുംമുഖത്ത് കടലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലൈഫ് ഗാര്‍ഡ് ജോണ്സണ് ഗബ്രിയേലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ സഹായം നല്‍കും. ജോണ്‍സന്റെ ഭാര്യക്ക് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലില്‍ ജോലി നല്‍കാനും തീരുമാനമായി.
ഈ മാസം 21 ന് ആത്മഹത്യ ചെയ്യാന്‍ കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് ലൈഫ്ഗാര്ഡായ ചെറിയതുറ സ്വദേശി ജോണ്‍സനെ തിരയില്‍പ്പെട്ട് കാണാതായത്. ഒപ്പമുള്ള ലൈഫ്ഗാര്‍ഡുമാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി കരയിലെത്തിച്ചെങ്കിലും ശക്തമായ തിരയില്‍പ്പെട്ട് ജോണ്‍സണെ കാണാതാവുകയായിരുന്നു. രണ്ടുദിവസത്തെ തെരച്ചിലിനൊടുവിലാണ് ജോണ്‍സന്റെ മൃതദേഹം കണ്ടെത്തിയത്.