തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് സ്വതന്ത്രതീരുമാനമെടുക്കാന്‍ സര്‍ക്കാര്‍  അനുവദിച്ചു.സ്ത്രീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ ദേവസ്വംബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയാല്‍ സര്‍ക്കാര്‍ അതിനെ സ്വാഗതം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.ദേവസ്വം ബോര്‍ഡിന്റെ നിലപാടുകളില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
സമവായ ശ്രമങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും സര്‍ക്കാര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.നാളെ നടക്കുന്ന ദേവസ്വം ബോര്‍ഡ് യോഗം നിര്‍ണ്ണായകമാകുമെന്ന് പ്രസിഡന്റ് പദ്മകുമാര്‍ നേരത്തേ പറഞ്ഞിരുന്നു.ചര്‍ച്ചയില്‍ പന്തളം രാജകുടുംബവും മറ്റും പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.