കൊച്ചി:ശബരിമലയിലെ നിരോധനാജ്ഞയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി.നിരോധനാജ്ഞ ആര്‍ക്കൊക്കെ ബാധമാകുമെന്ന് വിശദീകരണം നല്‍കണം.ഭക്തരെയും പ്രതിഷേധക്കാരെയും എങ്ങനെ തിരിച്ചറിയുമെന്നും കോടതി ചോദിച്ചു.ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിച്ച കോടതി സംസ്ഥാന സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടു.ഹര്‍ജികള്‍ ഉച്ചക്ക് 1.45ന് ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും.
ശബരിമലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചതിനെതിരെ വലിയ വിമര്‍ശനമാണ് സര്‍ക്കാരിന് നേരിടേണ്ടിവരുന്നത്.ഇന്നലെ നിരോധനാജ്ഞ ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പമ്പയിലെത്തിയിരുന്നു.പോലീസിന്റെ നിയന്ത്രണങ്ങള്‍ ഭക്തരെ ബുദധിമുട്ടിക്കുന്നുവെന്നാണ് ആക്ഷേപം.കെഎസ്ആര്‍ടിസിയും നിയന്ത്രണത്തെത്തുടര്‍ന്ന് സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയിരുന്നു. നിരോധനാജ്ഞയ്‌ക്കെതിരെ നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു.
എന്നാല്‍ സന്നിധാനത്തെ വലിയ നടപ്പന്തലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പൊലീസ് ഇന്നലെ മുതല്‍ ഭാഗികമായി ഇളവ് നല്‍കിയതായി ഐ.ജി വിജയ് സാഖറെയാണ് അറിയിച്ചത്.ഹൈക്കോടതിയുടെ വാക്കാലുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.നടപ്പന്തലില്‍ ഭക്തര്‍ക്ക് വിശ്രമിക്കാന്‍ അനുമതി നല്‍കി.എന്നാല്‍ ഇവിടെ വിരിവെക്കാനോ രാത്രി തങ്ങാനോ അനുമതിയില്ല.