തിരുവനന്തപുരം:ശബരിമല സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു.വിവാദനായകനായ എസ്പി യതീഷ് ചന്ദ്രയെ നിലയ്ക്കലിന്റെ സുരക്ഷാ ചുമതലയില്‍നിന്നും മാറ്റി പകരം എസ്. മഞ്ജുനാഥിനെ നിയമിച്ചു.തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണറായ യതീഷ് ചന്ദ്ര ആ സ്ഥാനത്തേക്ക് മടങ്ങി പോകും.സന്നിധാനത്ത് എസ്.പി പ്രതീഷ് കുമാറിന് പകരം കറുപ്പ സ്വാമിയും പമ്പയില്‍ ഹരിശങ്കറിന് പകരം കാളിരാജ് മഹേഷ് കുമാറും ചുമതല വഹിക്കും.
സന്നിധാനം മുതല്‍ മരക്കൂട്ടം വരെയുള്ള സുരക്ഷാ മേല്‍നോട്ട ചുമതല ഐ.ജി വിജയ് സാക്കറെയില്നിന്നും മാറ്റി ഐ.ജി ദിനേന്ദ്ര കശ്യപിന് നല്കി.പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ചുമതല ഐ.ജി അശോക് യാദവിനായിരിക്കും.നേരത്തെ സുരക്ഷാച്ചുമതലയുണ്ടായിരുന്നത് ഐ.ജി മനോജ് എബ്രഹാമിനായിരുന്നു.പുതിയ സുരക്ഷ ക്രമീകരണങ്ങള്‍ ഈ മാസം 30 മുതല്‍ ആരംഭിക്കും.