തിരുവനന്തപുരം:ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്.ദേവസ്വം ബോര്‍ഡിന്റെ നിലപാട് അയ്യപ്പ ഭക്തരുടെ നിലപാടായി കണ്ടാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയോ എന്നറിയില്ല.എന്നാല്‍ രാജ്യത്തുണ്ടാകുന്ന മാറ്റങ്ങള്‍ കാണാന്‍ ദേവസ്വം ബോര്‍ഡിന് ചുമതലയുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ദേവസ്വം ബോര്‍ഡ് സ്വതന്ത്ര സ്ഥാപനമാണ്.എന്നാല്‍ ബോര്‍ഡിന് ആചാരങ്ങളുമായി ബന്ധപ്പെട്ട് നിലപാടെടുക്കേണ്ടി വരും.നിരവധി അനാചാരങ്ങള്‍ ഇല്ലാതായ നാടാണ് കേരളമെന്നും അതിനാല്‍ മാറ്റങ്ങള്‍ തിരിച്ചറിയണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
നേരത്തേ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ സുപ്രീംകോടതിയില്‍ നിലപാടെടുത്ത ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയിരുന്നു. സര്‍ക്കാര്‍ നിലപാടിനെ അനുകൂലിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.