ന്യൂഡല്‍ഹി:ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ അനുകൂല നിലപാടുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.പുരുഷനും സ്ത്രീയും തുല്യരാണ്.സ്ത്രീകളെ എല്ലായിടത്തും പ്രവേശിക്കാന്‍ അനുവദിക്കണം.വ്യക്തിപരമായ അഭിപ്രായമാണ് പറയുന്നതെന്നും ഇന്‍ഡോറില്‍ ഒരു ദേശീയ മാധ്യമത്തോട് രാഹുല്‍ ഗാന്ധി പറഞ്ഞു.
ശബരിമലയിലെന്നല്ല എല്ലായിടത്തും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് രാഹുല്‍ പറഞ്ഞു.ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമാണ് തന്റെ നിലപാട്.ശബരിമല വൈകാരിക വിഷയമാണെന്നാണ് കേരളത്തിലെ പാര്‍ട്ടിയുടെ നിലപാടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.