തിരുവനന്തപുരം:ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധവുമായി ശിവസേനയുടെ ഹര്‍ത്താല്‍.തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ഇപ്പോഴത്തേതുപോലെ തുടരണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ സുപ്രീംകോടതിയില്‍ ശിവസേന പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നും ശിവസേന സംസ്ഥാന പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മറ്റു ഹിന്ദു സംഘടനകളും ഹര്‍ത്താലില്‍ സഹകരിക്കും.എന്നാല്‍ ആര്‍എസ്എസ് സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നത് അവര്‍ക്ക് രാഷ്ട്രീയമായ അജണ്ടകളുള്ളതുകൊണ്ടാണെന്നും ശിവസേന ആരോപിച്ചു.