കൊച്ചി:ശബരിമലയിലെ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാര്‍ ആണെന്നും വിശ്വാസത്തിന്റെ പേരില്‍ ഉള്ള അക്രമങ്ങളെ കോണ്‍ഗ്രസ് അനുകൂലിക്കില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ പിടിവാശി അനാവശ്യമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സോളാര്‍ ആരോപണങ്ങളെ നിയമപരമായി നേരിടും.പ്രളയത്തിലും ശബരിമല വിഷയത്തിലും നഷ്ടപ്പെട്ട മുഖം സംരക്ഷിക്കാന്‍ ഉള്ള സര്‍ക്കാര്‍ നീക്കമാണ് സോളാര്‍ ആരോപണം.പരാതിക്കാര്‍ ആരെന്നു നോക്കി വേണം ആരോപണങ്ങള്‍ ഉന്നയിക്കാനെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.