ശബരിമല:ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയതിലൂടെ താന്‍ ആചാരലംഘനം നടത്തിയെന്ന് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി.എന്നാല്‍ ശബരിമല തന്ത്രി കണ്ഡരര് രാജീവരരുടെ നിര്‍ദേശപ്രകാരം താന്‍ ചെയ്ത ആചാരലംഘനത്തിന് പരിഹാരക്രിയ ചെയ്തെന്നും വല്‍സന്‍ തില്ലങ്കേരി പറഞ്ഞു.ഏഷ്യാനെറ്റ് ന്യൂസിന്റെ ‘ന്യൂസ് അവര്‍’ ചര്‍ച്ചയിലാണ് വത്സല്‍ തില്ലങ്കേരി ഇക്കാര്യം അറിയിച്ചത്.
ആചാരലംഘനം നടത്തിയിട്ടില്ലെന്നാണ് നേരത്തേ വല്‍സന്‍ തില്ലങ്കേരി പറഞ്ഞത്.തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകള്‍ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലമുണ്ടായതാണ്.അവിടെ മനപ്പൂര്‍വം ആചാരലംഘനം നടത്തിയത് കെപി ശങ്കര്‍ദാസ് ആണ്.ഇന്നലെ നടന്ന സംഭവം എല്ലാവരും കണ്ടതാണ്.തനിക്ക് തെറ്റുപറ്റിയതായി വ്യാപകമായി പ്രചരണം നടക്കുന്നുണ്ടായിരുന്നു.വിശ്വാസിയായ തനിക്കുണ്ടായ വിഷമത്തിന്റെ അടിസ്ഥാനത്തിലാണ് തന്ത്രിയെ കണ്ട് ആവശ്യമായ പരിഹാരക്രിയകള്‍ ചെയ്തതെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.
ഇരുമുടിക്കെട്ടില്ലാതെ വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ആരോപണം അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. പതിനെട്ടാംപടിയില്‍ പിന്തിരിഞ്ഞ് നില്‍ക്കുന്നതും ആചാരലംഘനമാണെന്നും ആചാരങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിക്കുന്നവര്‍ തന്നെ അത് ലംഘിക്കുകയാണെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുന്നത് ആചാരലംഘനമാണെന്ന് തന്ത്രി കണ്ഡരര് രാജീവരരും പറഞ്ഞിരുന്നു.ആചാരപ്രകാരം തന്ത്രിക്കും മേല്‍ശാന്തിക്കും പന്തളം രാജകുടുംബത്തിനും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആചാരലംഘനവുമായി ബന്ധപ്പെട്ട് പരാതി വന്നാല്‍ ആവശ്യമായ പരിഹാരക്രിയകള്‍ നടത്തുമെന്നും തന്ത്രി അറിയിച്ചിരുന്നു.
സന്നിധാനത്തേക്ക് യുവതികള്‍ പ്രവേശിക്കുന്നത് തടയുന്നതിനായാണ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ പതിനെട്ടാംപടിയില്‍ കുത്തിയിരുന്നത്.വത്സന്‍ തില്ലങ്കേരി നേരിട്ടാണ് പ്രതിഷേധക്കാരെ പടിയില്‍ അണിനിരത്തിയത്.ഭൂരിഭാഗം പ്രതിഷേധക്കാര്‍ക്കും ഇരുമുടിക്കെട്ട് ഉണ്ടായിരുന്നില്ല.വത്സന്‍ തില്ലങ്കേരി പതിനെട്ടാംപടിയില്‍ കയറി ഇറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.