പത്തനംതിട്ട:നാളെ അര്‍ദ്ധരാത്രി മുതല്‍ ആറാം തീയതി രാത്രി വരെ ശബരിമലയില്‍ നിരോധനാജ്ഞ.പമ്പ,ഇലവുങ്കല്‍, നിലയ്ക്കല്‍,സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പത്തനംതിട്ട കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.അഞ്ചാം തീയതി ചിത്തിര ആട്ടത്തിരുന്നാള്‍ വിശേഷാല്‍ പൂജയ്ക്കായി ഒരു ദിവസത്തേക്ക് മാത്രമാണ് നട തുറക്കുന്നത്.പ്രദേശത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നിരോധാനാജ്ഞ പ്രഖ്യാപിച്ചത്.
കനത്ത പൊലീസ് സുരക്ഷയാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്.ദക്ഷിണ മേഖല എ.ഡി.ജി.പി അനില്‍കാന്ത് ഉള്‍പ്പെടെ മുഴുവന്‍ ഉദ്യോഗസ്ഥരും നാളെ മുതല്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലുമായി നിലയുറപ്പിക്കും.