സന്നിധാനം:ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ ക്രിമിനലുകളെയാണ് അറസ്റ്റ് ചെയ്തതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.പൊലീസ് പ്രകോപനം ഉണ്ടാക്കിയിട്ടില്ലെന്നും യഥാര്‍ത്ഥ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങളില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ശബരിമലയിലെ അക്രമസംഭവങ്ങള്‍ സര്‍ക്കാരിന് എതിരെയല്ല,സുപ്രീംകോടതി വിധിക്കെതിരാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
ചിത്തിര ആട്ടവിശേഷ സമയത്ത് പ്രശ്‌നമുണ്ടാക്കിയവര്‍ തന്നെ മണ്ഡലകാലത്തും എത്തിയെന്നു തെളിയിക്കുന്ന ദൃശ്യങ്ങളും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി.യഥാര്‍ത്ഥ ഭക്തരെ ആക്രമിച്ചു എന്ന് ഒരു പരാതിയും ലഭിച്ചിട്ടില്ല.ഭക്തര്‍ കിടക്കാതിരിക്കാനാണ് നടപ്പന്തലില്‍ വെളളമൊഴിച്ചതെന്ന ആരോപണം തെറ്റാണെന്നു തെളിയിക്കാനായി മുന്‍പും നടപ്പന്തലില്‍ വെള്ളമൊഴിച്ച് കഴുകുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഹാജരാക്കി.
നടപ്പന്തലില്‍ വിരിവയ്ക്കാന്‍ അനുവദിക്കാത്തത് ഇവിടം പ്രതിഷേധക്കാരുടെ താവളമാക്കി മാറ്റാനാവില്ലെന്നതുകൊണ്ടാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലമാണ് ബേസ് ക്യാമ്പ് നിലയ്ക്കലിലേക്ക് മാറ്റിയതെന്നും നടപടിക്ക് സുപ്രീം കോടതി വിധിയുമായി ബന്ധമില്ലെന്നും സര്‍ക്കാര്‍ കോടിയില്‍ വ്യക്തമാക്കി.