നിലയ്ക്കല്‍:ശബരിമലയില്‍ പ്രതിഷേധം നിയന്ത്രാണാതീതമായിരിക്കെ പ്രാര്‍ത്ഥനാസമരത്തിനെത്തിയ തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.സന്നിധാനത്തിന് സമീപത്ത് നിന്ന് പമ്പാ പൊലീസാണ് രാഹുലിനെയും പതിഷേധവുമായി എത്തിയ അയ്യപ്പധര്‍മ്മസേന പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തത്.
രാഹുല്‍ ഈശ്വര്‍ മുത്തശ്ശിയോടൊപ്പമാണ് നിലയ്ക്കലില്‍ എത്തിയത്.പൊലീസ് രാഹുല്‍ ഈശ്വറിന്റെ വാഹനം തടഞ്ഞു.തുടര്‍ന്ന് സമരക്കാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.ഒടുവില്‍ നിലയ്ക്കലില്‍ത്തന്നെ പ്രാര്‍ഥനാ സമരം നയിക്കാന്‍ തന്ത്രികുടുംബം തീരുമാനിച്ചു.
യുവതികളെ തടഞ്ഞ് സമരം നടത്തില്ലെന്നായിരുന്നു രാഹുല്‍ ഈശ്വര്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്.എന്നാല്‍ മല ചവിട്ടാന്‍ എത്തിയ യുവതികളെ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു.തുടര്‍ന്ന് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.തുടര്‍ന്നാണ് രാഹുല്‍ ഈശ്വറടക്കം പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തത്.