കൊച്ചി:ശബരിമലയില്‍ യഥാര്‍ത്ഥ ഭക്തരെയും മാദ്ധ്യമപ്രവര്‍ത്തകരെയും തടയരുതെന്ന് ഹൈക്കോടതി.സര്‍ക്കാരിന്റെ നടപടി സുതാര്യമാണെങ്കില്‍ എന്തിനാണ് മാദ്ധ്യമങ്ങളെ തടയുന്നതെന്നും കോടതി ചോദിച്ചു.മാധ്യമങ്ങളെയും ഭക്തരെയും പൊലീസ് തടയുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിന് വിമര്‍ശനം.ശബരിമലയില്‍ നടക്കുന്നത് എന്താണെന്ന് അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്. അതുകൊണ്ട് തന്നെ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്നും കോടതി പറഞ്ഞു.വിശദമായ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.
എന്നാല്‍ മാദ്ധ്യമങ്ങളെ തടഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ഇന്നലെ മാദ്ധ്യമങ്ങളെ ശബരിമലയിലേക്ക്  പ്രവേശിക്കാന്‍ അനുവദിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.ഇന്നലെ ജനം ടിവി വൈകിട്ട് 6 മണിയുടെ വാര്‍ത്ത സന്നിധാനത്തുനിന്നു ലൈവായി സംപ്രേഷണം ചെയ്തതോടെ പൊലീസ് എത്തി സന്നിധാനത്തുനിന്നു പോകണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു.