തിരുവനന്തപുരം:ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞത് ഗുണ്ടായിസമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്.വ്രതമടുത്ത് എത്തിയവരെയാണ് തടഞ്ഞത്.ഇത് പ്രാകൃതമായ രീതിയാണെന്നും മന്ത്രി പറഞ്ഞു.
ശബരിമലയില്‍ പ്രകോപനം സൃഷ്ടിക്കരുതെന്നാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. പൊലീസ് സംയമനത്തോടെയാണ് ഇടപെട്ടതെന്നും അക്രമികളുടെ പേക്കൂത്തിന് പൊലീസ് അവസരം നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.നൂറിലധികം യുവതികള്‍ ഇതിനിടെ ശബരിമലയില്‍ എത്തിയെന്നാണ് കരുതുന്നത്.മോദിയുടെ ശബരിമല പരാമര്‍ശം വോട്ട് ലക്ഷ്യമാക്കിയാണെന്നും കടകംപള്ളി പറഞ്ഞു.
ഇന്നു പുലര്‍ച്ചെ ശബരിമല ദര്‍ശനത്തിനെത്തിയ രണ്ടു യുവതികള്‍ പ്രതിഷേധത്തേത്തുടര്‍ന്ന് മടങ്ങിപ്പോയിരുന്നു.വ്രതമെടുത്ത് എത്തിയ അയ്യപ്പഭക്തകളായ കണ്ണൂര്‍ സ്വദേശിനികളെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്.മൂന്നു മണിക്കൂറോളം ഇവരെ തടഞ്ഞുവച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് പോലീസ് യുവതികളെ തിരിച്ചിറക്കിയത്.