തിരുവനന്തപുരം:ശബരിമലയില്‍ യുവതീപ്രവേശനം നടന്നതിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയതിന് തന്ത്രി കണ്ഠരര് രാജീവരോട് വിശദീകരണം ചോദിച്ച് ദേവസ്വം ബോര്‍ഡ്. 15 ദിവസത്തിനകം തന്ത്രി മറുപടി നല്‍കണമെന്ന് ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിന് ശേഷം പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. തന്ത്രിയുടെ നടപടി കോടതിയുടെ അന്തഃസത്തയ്ക്കു ചേരാത്തതാണെന്നും കോടതി അലക്ഷ്യമാണെന്നും പത്മകുമാര്‍ വിമര്‍ശിച്ചു.ശുദ്ധിക്രിയ നടത്തിയതില്‍ ദേവസ്വം കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
സുപ്രീംകോടതിയുടെ സ്ത്രീപ്രവേശന വിധി വന്നതിനുശേഷം ആദ്യമായി ബിന്ദു കനകദുര്‍ഗ എന്നീ രണ്ടു യുവതികളാണ് ശബരിമല ദര്‍ശനം നടത്തിയത്. 2-ാം തീയതി പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. തുടര്‍ന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് വിവരം പുറത്തറിയുന്നത്. സംഭവം വാര്‍ത്തയായതിനു പിന്നാലെ തന്ത്രിയും മേല്‍ശാന്തിയും തീരുമാനിച്ച് നടയടക്കുകയും ഒരു മണിക്കൂര്‍ ശുദ്ധിക്രിയ ചെയ്തശേഷം നട തുറക്കുകയുമായിരുന്നു.