തിരുവനന്തപുരം:ശബരിമലയില്‍ ഇനി യുവതികളെത്തിയാല്‍ തടയണമെന്ന് പൊലീസിന് നിര്‍ദ്ദേശം. സുരക്ഷാപ്രശ്നങ്ങളുണ്ടെന്ന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി ലോക്നാഥ് ബഹ്റ പുതിയ നിര്‍ദ്ദേശം നല്‍കിയത്. ശരണപാതകളിലൊന്നും സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നും അവര്‍ എവിടെ നിന്നാണോ എത്തുന്നത് അവിടെ വച്ചു തന്നെ തടയണമെന്നും കര്‍ശന നിര്‍ദ്ദേശം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നല്‍കിക്കഴിഞ്ഞു.
മണ്ഡല പൂജ ആരംഭിക്കുന്നതിനാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായും രണ്ടു ദിവസമായി ശബരിമലയില്‍ വലിയ ഭക്തജനത്തിരക്കാണനുഭവപ്പെടുന്നത്.തിരക്കില്‍ യുവതികളെത്തിയാല്‍ വലിയ രീതിയില്‍ സുരക്ഷാഭീഷണിയുണ്ടാവുമെന്നതിനാലാണ് പോലീസിന്റെ മുന്‍കരുതല്‍ നടപടി.