പത്തനംതിട്ട:ചിത്തിര ആട്ട പൂജ സമയത്ത് സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.തൃശൂര്‍ സ്വദേശിനിയായ 52 കാരിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.കേസില്‍ 13-ാം പ്രതിയാണ് സുരേന്ദ്രന്‍.വധശ്രമം അടക്കം ചാര്‍ജുചെയ്തതിനാല്‍ സുരേന്ദ്രന് ജാമ്യം നല്‍കാനാവില്ലെന്ന പ്രോസിക്യൂഷന്‍ വാദം ശരിവെച്ചാണ് കോടതി സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളിയത്.ഇതോടെ സുരേന്ദ്രന്‍ ജയിലില്‍ത്തന്നെ തുടരും.കേസിലെ ഒന്നാംപ്രതിയായ സൂരജ് ഇലന്തൂരിന്റെ ജാമ്യാപേക്ഷയും കോടതി തള്ളി.
കോഴിക്കോട്ടെ രണ്ടു കേസുകളില്‍ ഇന്ന് സുരേന്ദ്രന് ജാമ്യം ലഭിച്ചു.കൊട്ടാരക്കര ജയിലില്‍ നിന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ട പ്രകാരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.ശബരിമല വിഷയവും ഒപ്പം സുരേന്ദ്രനെതിരെ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റ് നടയില്‍ നിരാഹാരമടക്കമുള്ള സമരം തുടങ്ങാനിരിക്കുകയാണ്.