തിരുവനന്തപുരം:ശബരിമലയെ സംഘര്‍ഷഭൂമിയാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ശബരിമലയെ മോചിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സംഘര്‍ഷം ഇല്ലാതാക്കാനാണ് പോലീസും ശ്രമിച്ചതെന്നും എന്നാല്‍ സുപ്രീം കോടതി വിധി അട്ടിമറിക്കാനാണ് സംഘ്പരിവാര്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇപ്പോള്‍ ശബരിമല ദര്‍ശനം നടത്തിയ രണ്ട് വനിതകള്‍ കുറച്ച് ദര്‍ശനത്തിന് സംരക്ഷണം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചു.സുപ്രീംകോടതി വിധി വനടപ്പിലാക്കാന്‍ ബാധ്യസ്ഥപ്പെട്ട പോലീസ് അവര്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കുകയും ചെയ്തു.അവര്‍ ഹെലികോപ്റ്ററില്‍ ശബരിമലയില്‍ പോവുകയല്ല ചെയ്തത്. സാധാരണ ഭക്തര്‍ പോകുന്നവഴി ശബരിമലയില്‍ എത്തുകയാണ് ചെയ്തത്.ശബിരമലയില്‍ അവര്‍ക്ക് പ്രത്യേക പരിഗണനകള്‍ ഒന്നും ലഭിച്ചില്ല.യുവതികള്‍ സന്നിധാനത്തെത്തിയപ്പോള്‍ ഭക്തരില്‍ നിന്ന് ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല.അവര്‍ ദര്‍ശനം നടത്തി ഇറങ്ങി മണിക്കൂറുകള്‍ പിന്നിട്ടിട്ടും സംഘര്‍ഷങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല. ഇത്തരത്തിലൊരു ദര്‍ശനത്തിന്റെ ഭാഗമായി ഉയര്‍ന്നുവരുന്ന സ്വാഭാവികമായ പ്രതിഷേധം നമ്മുടെ നാടിനില്ല,അയ്യപ്പ ഭക്തര്‍ക്കില്ല.ഇതാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നത്തെ ഹര്‍ത്താല്‍ സുപ്രീം കോടതിവിധിക്കെതിരാണ്.സാധാരണ സമരരൂപങ്ങളില്‍ ഏറ്റവും ഒടുവില്‍ പ്രഖ്യാപിക്കുന്ന ഹര്‍ത്താല്‍ സംഘപരിവാര്‍ തോന്നുമ്പോള്‍ പ്രഖ്യാപിക്കുകയാണ്.സ്ത്രീപ്രവേശന വിധിയോട് യോജിപ്പില്ലെങ്കില്‍ തന്ത്രി സ്ഥാനം ഒഴിയണമായിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.