ന്യൂഡല്‍ഹി:ശബരിമല യുവതീ പ്രവേശനത്തിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് പുനഃപരിശോധനാ ഹര്‍ജികള്‍ക്ക് ശേഷം മാത്രമെന്ന് സുപ്രീം കോടതി.നാല് റിട്ട് ഹര്‍ജികളും പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു.ചൊവ്വാഴ്ച രാവിലെ തന്നെ പരിഗണനയ്ക്കെടുത്ത കേസുകള്‍ എന്നേയ്ക്ക് എന്ന് കോടതി വ്യക്തമാക്കിയില്ല.റിവ്യു ഹര്‍ജികള്‍ പരിഗണിച്ച ശേഷമേ ഇനി ഇവയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ.ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച വിധിയ്ക്കെതിരെയുള്ള 49 റിവ്യു ഹര്‍ജികള്‍ ഉച്ച തിരിഞ്ഞു മൂന്നിന് കോടതി പരിഗഗണിക്കും.
പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന അഭിഭാഷകരുടെ ആവശ്യവും കോടതി തള്ളി.നേരത്തെ തീരുമാനിച്ച പോലെ ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ തന്നെ കേള്‍ക്കും.ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം മോശമായിപ്പോയെന്നും കോടതി പറഞ്ഞു.