ആലപ്പുഴ:ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തെരുവിലിറങ്ങിയത് ശരിയായ നടപടിയല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍.ഹിന്ദുക്കളുടെ പേരില്‍ കലാപമുണ്ടാക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്നും കോണ്‍ഗ്രസും ബി.ജെ.പിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ റിവ്യൂ ഹര്‍ജി നല്‍കാനുള്ള സാദ്ധ്യതയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നത് തുറന്ന സമീപനമാണ്.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ കുടുംബം തന്നെ സമരത്തിനിറങ്ങുന്നത് ശരിയല്ല.പത്മകുമാര്‍ രാജി വയ്ക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
ഇപ്പോള്‍ നടക്കുന്ന സമരത്തെ എസ്.എന്‍.ഡി.പി പിന്തുണയ്ക്കുന്നില്ല.ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചപ്പോള്‍ തന്ത്രി കുടുംബം പങ്കെടുക്കാതിരുന്നത് ശരിയല്ല.തന്ത്രിയും തന്ത്രി കുടുംബവും മാത്രമടങ്ങുന്നതല്ല ഹിന്ദു സമൂഹമെന്നും വെള്ളാപ്പള്ളി പറഞ്ഞു.