തിരുവനന്തപുരം:ശബരിമലയിലെ യുവതി പ്രവേശനവിധിയുമായി ബന്ധപ്പെട്ട് സാവകാശ ഹര്‍ജി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ദേവസ്വം കമ്മിഷണര്‍ എന്‍.വാസു അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ നിയമോപദേശം തേടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഭരണഘടന ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി അറിയിച്ച സാഹചര്യത്തിലാണ്  സാവകാശ ഹര്‍ജി നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
എന്നാല്‍ ദേവസ്വം കമ്മീഷണറുടെ അഭിപ്രായത്തെത്തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി.സാവകാശ ഹര്‍ജി നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും സര്‍വ്വകക്ഷി യോഗത്തില്‍ പ്രതീക്ഷയുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്.
ശബരിമലയില്‍ മണ്ഡലകാലം തുടങ്ങാന്‍ ഒരു ദിവസം ബാക്കിനില്‍ക്കേ സ്ത്രീപ്രവേശന വിധി നടപ്പാക്കുകയെന്നത് സര്‍ക്കാരിന് വലിയ പ്രതിസന്ധിയാവും. തന്ത്രി കുടുംബവും പന്തളം കൊട്ടാരവും കോണ്‍ഗ്രസ് ബിജെപി കക്ഷികളുമെല്ലാം സ്ത്രീപ്രവേശനത്തില്‍ ഇടഞ്ഞുനില്‍ക്കേ ഇന്നു നടക്കുന്ന സര്‍വ്വകക്ഷിയോഗംസര്‍ക്കാരിന് നിര്‍ണ്ണായകമാകും.