തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുല്‍ ഈശ്വര്‍.ശബരിമല ആര്‍ക്കും സ്ത്രീധനം കിട്ടിയതോ ആരുടെയും സ്വകാര്യസ്വത്തോ അല്ലെ മുഖ്യമന്ത്രി മനസിലാക്കണമെന്ന് ഫേസ്ബുക്ക് ലൈവിലൂടെ രാഹുല്‍ പറഞ്ഞു.ശബരിമലയുടെ അവകാശം സ്വാമി അയ്യപ്പനാണ്.ക്ഷേത്രത്തിന്റെ അവകാശം അതിന്റെ പ്രതിഷ്ഠയ്ക്ക് തന്നെയാണെന്ന് ഇന്ത്യന്‍ നിയമവും അനുശാസിക്കുന്നുണ്ട്.
സ്വാമി അയ്യപ്പന് മുന്നിലാണ് മുഖ്യമന്ത്രി പരാജയപ്പെട്ടത്. ആ പരാജയം മറച്ചു വയ്ക്കാനാണ് അദ്ദേഹം പ്രകോപനപരമായി സംസാരിക്കുന്നത്. വര്‍ഗീയമായും ജാതീയപരമായും കേരള സമൂഹത്തെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി കൂട്ടുനില്‍ക്കരുതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ശബരിമലയില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ കേസെടുത്ത് രാഹുലിനെ ജയിലിലടച്ചിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ രാഹുല്‍ തന്നെ അറസ്റ്റ് ചെയ്തതിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നു പറയുന്നു.നവംബര്‍ 5 ന് നട തുറക്കുമ്പോഴും സന്നിധാനത്തുണ്ടാവുമെന്നാണ് രാഹുല്‍ പറയുന്നത്.