കൊച്ചി:ശബരിമല എല്ലാ മതവിശ്വാസികള്‍ക്കും അവകാശപ്പെട്ടതെന്ന് ഹൈക്കോടതി.അഹിന്ദുക്കളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ആര്‍ എസ് എസ് നേതാവ് ടി ജി മോഹന്‍ ദാസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.
ഇരുമുടിക്കെട്ടില്ലാതെ ശബരിമലയ്ക്ക് പോകാം.പതിനെട്ടാം പടി കയറാന്‍ മാത്രമെ ഇരുമുടിക്കെട്ട് ആവശ്യമുള്ളൂ.അല്ലാത്തവര്‍ക്ക് പിന്നിലുള്ള വഴിയിലൂടെ ദര്‍ശനം നടത്താം.മോഹന്‍ദാസിന്റെ ഹര്‍ജി കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജിയുടെ ഉദ്ദേശശുദ്ധിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.
അതേസമയം സര്‍ക്കാറിനോടും ദേവസ്വം ബോര്‍ഡിനോടും ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.