പന്തളം:ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പന്തളം കൊട്ടാരം.ക്ഷേത്രം ഭക്തരുടേതാണെന്നും കൊട്ടാരവും ക്ഷേത്രവും തമ്മിലുള്ള ബന്ധം അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ലെന്നും പന്തളം രാജകുടുംബാംഗം ശശികുമാര്‍ വര്‍മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ദേവസ്വം ബോര്‍ഡ് ആണ് ഉടമസ്ഥര്‍ എന്ന വാദം തെറ്റാണ്.മേല്‍ക്കോയ്മ അധികാരമാണ് ദേവസ്വം ബോര്‍ഡിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡില്‍ നിന്ന് അഞ്ച് പൈസ ചോദിച്ചിട്ടില്ല.തിരുവാഭരണത്തിനൊപ്പം പോകുന്നവര്‍ക്ക് ആയിരം രൂപ കൊടുക്കുന്നത് കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.അത് പല സര്‍ക്കാരുകളും തന്നിട്ടുണ്ട്.അതിന് ബോര്‍ഡിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ വരുമാനത്തില്‍ കണ്ണുനട്ടിരിക്കുന്നവരല്ല കൊട്ടാരത്തിലുള്ളവര്‍.ആരോ അതില്‍ കണ്ണ് നട്ടിരിക്കുന്നുണ്ട്.അതാരാണെന്ന് മാധ്യമങ്ങള്‍ തന്നെ കണ്ടെത്തണം.ഭക്തകളെ മോശപെടുത്താനാണ് കഴിഞ്ഞ ദിവസം വന്ന ആറ് പേരു ശ്രമിച്ചത്.ഭക്തരെ ജാതിയുടെ പേരില്‍ തമ്മിലടിപ്പിക്കാനുള്ള ശ്രമം നടന്നില്ല.നിലയ്ക്കലില്‍ ആദ്യം അടികൊണ്ടത് മലയരയന്‍മാര്‍ക്കാണ്.അയ്യപ്പന് കാവലിരിക്കുന്നവരായാണ് അവരെ കണക്കാക്കുന്നത്.കടക്കെണിയില്‍ കുടുങ്ങി എന്ന് പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടു, തിരുവിതാംകൂറില്‍ നിന്ന് പണം വാങ്ങിയത് രാജ്യസുരക്ഷയ്ക്കാണ്.മുഖ്യമന്ത്രിയോട് പുച്ഛത്തോടെയുള്ള വിമര്‍ശനത്തില്‍ ദുഃഖമുണ്ടെന്നും ശശികുമാരവര്‍മ്മ പറഞ്ഞു.
1949 ലെ കവന്റില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഒഴികെയുള്ള ക്ഷേത്രത്തിലെ ആചാരങ്ങള്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നടപ്പാക്കും എന്നാണ്. ആചാര അനുഷ്ഠാനങ്ങള്‍ ഭംഗിയായി നടപ്പാക്കും എന്ന് കവനന്റില്‍ പറഞ്ഞിട്ടുണ്ട്.അത് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ ആവശ്യം പറയേണ്ടി വന്നത്.
എല്ലാ ക്ഷേത്രങ്ങളിലെയും തന്ത്രിമാര്‍ ബ്രഹ്മചാരിയാകണമെന്ന് നിയമമില്ല.ചില ക്ഷേത്രങ്ങളില്‍ അങ്ങനെയുണ്ട്.ശബരിമലയിലെ ആചാരം അതല്ലെന്നും ശശികുമാരവര്‍മ്മ പറഞ്ഞു.