തിരുവനന്തപുരം:ശബരിമല തീര്‍ത്ഥാടനം സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് പ്രതി
പക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും സഭയിലെ പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.ശബരിമല വിഷയം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതിെനത്തുടര്‍ന്ന് സഭ പിരിഞ്ഞിരുന്നു.തുടര്‍ന്ന് പ്രതിപക്ഷ എംഎല്‍എ മാര്‍ സഭയ്ക്കു പുറത്തും പ്രതിഷേധിക്കുകയായിരുന്നു.
സിപിഎമ്മും സംഘപരിവാറും ഒത്തുകളിക്കുകയാണ്. കുടിവെള്ളമെ ശൗചാലയമോ അടക്കം പ്രാഥമിക സൗകര്യങ്ങള്‍ പോലും ശബരിമലയിലില്ല. വിരിവയ്ക്കാന്‍ ഓലപ്പുരയെങ്കിലും സര്‍ക്കാറിന് ഒരുക്കാമായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത് ശബരിമലയെ തകര്‍ക്കാനാണ്. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ എത്തിക്കൊണ്ടിരുന്ന ശബരിമലയില്‍ ഇപ്പോള്‍ ആളുകള്‍ ഗണ്യമായി കുറഞ്ഞു.ഇതിന്റെ ഉത്തരവാദിത്തം പൊലീസിനും സര്‍ക്കാറിനും സംഘപരിവാറിനുമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
