തിരുവനന്തപുരം:ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചരണായുധമാക്കാനിരുന്നവര്ക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം. മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ വോട്ടു പിടിക്കുന്നത് ചട്ടലംഘനമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല പോലെ സുപ്രീംകോടതി വിധി ബാധകമായ വിഷയങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് സംബന്ധിച്ച് നാളെ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ യുവതീപ്രവേശനം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ളതാണ്. അതിനെതിരെ നടക്കുന്ന പ്രചരണം സുപ്രീംകോടതി വിധിക്കെതിരെയുള്ളതാവും എന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് നടത്തിപ്പ് സുതാര്യമായിരിക്കുമെന്നും സ്ഥാനാര്‍ത്ഥികളുടെ ക്രമിനല്‍ കേസുകളുടെ വിവരം പത്രങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കണമെന്നും തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടു കൂടി മാതൃകാ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു.