കൊല്ലം:ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി ഒരു യുവതി കൂടി രംഗത്ത്.കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയായ മഞ്ജു(39) വാണ് ദര്‍ശനം നടത്തിയെന്ന വ്യക്തമാക്കിയത്.ഇന്നലെ രാവിലെ 7.30 ന് ദര്‍ശനം നടത്തിയെന്ന വിവരം നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് പേജിലൂടെ ചിത്രങ്ങളും വീഡിയോയും സഹിതം മഞ്ജു പങ്കുവെക്കുകയായിരുന്നു.ദളിത് മഹിള ഫെഡറേഷന് നേതാവാണ് മഞ്ജു.എന്നാല്‍, ഇക്കാര്യം സര്‍ക്കാരോ പൊലീസോ സ്ഥിരീകരിച്ചിട്ടില്ല.
രാവിലെ 7.30 ന് പതിനെട്ടാം പടി വഴി ശ്രീകോവിലിന് മുന്നിലെത്തുകയും ദര്‍ശനവും നെയ്യഭിഷേകവും കഴിഞ്ഞ് 10.30 ന് പമ്പയില്‍ തിരിച്ചെത്തുകയും ചെയ്തുവെന്നുമാണ് മഞ്ജു പറയുന്നത്.അയ്യപ്പനില്‍ സമര്‍പ്പിച്ചായിരുന്നു തൃശൂരില്‍ നിന്ന് തിരിച്ചത്. ആരുടേയും പ്രതിഷേധമുണ്ടായില്ല. ആചാരസംരക്ഷകര്‍ എന്നുപറഞ്ഞ് ശബരിമലയില്‍ നില്ക്കുന്നവരുടെ പിന്തുണ പോലും തനിക്ക് കിട്ടി. നേരത്തേ ഒരു തവണ ശബരിമല ദര്‍ശനം നടത്താന്‍ മഞ്ജു ശ്രമിച്ചെങ്കിലും സുരക്ഷാകാരണങ്ങളാല്‍ തിരിച്ചുപോകുകയായിരുന്നു.