ന്യൂഡല്‍ഹി:ശബരിമല സ്ത്രീപ്രവേശന വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് സംസളഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.തുല്യതയാണ് വിധിയ്ക്ക് അടിസ്ഥാനമെന്നും അയ്യപ്പഭക്തര്‍ പ്രത്യേക മതമല്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ജയദീപ് ഗുപ്ത പറഞ്ഞു. പുന:പരിശോധനയ്ക്ക് ആവശ്യമായ വാദങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും അതിനാല്‍ തന്നെ പുന:പരിശോധിക്കേണ്ട ആവശ്യമില്ലെന്നും ജയദീപ് ഗുപ്ത വാദിച്ചു.
ക്ഷേത്രപ്രവേശനമാണ് ഏറ്റവും വലിയ അവകാശം.ക്ഷേത്രം പൊതുസ്വത്താണ്.വിധിയില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ഹര്‍ജികള്‍ നല്‍കിയവവര്‍ ശ്രമിക്കുന്നത്.ഇപ്പോഴത്തെ എതിര്‍പ്പുകള്‍ മാറുമെന്നും സമാധാനം പുലരുമെന്നാണ് പ്രതീക്ഷയെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.