ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ പ്രസ്താവന ഇലക്ഷൻ പെരുമാറ്റ ചട്ട ലംഘനമെന്ന് സാമൂഹിക പ്രവർത്തകൻ ഡോ. ജോൺസൺ വി.ഇടിക്കുള. ഉചിതമായ അന്വേഷണം നടത്തി ഇലക്ഷൻ പെരുമാറ്റ ചട്ട ലംഘനം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പരാതി നല്കി. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കൗൺസിലിന്റെ അധീനതയിലും ഉടമസ്ഥതയിലുമുള്ളതും കൈവശം വെച്ച് അനുഭവിച്ചു വരുന്നതുമായ ചെറുവള്ളി എസ്റ്റേറ് ഏറ്റെടുക്കാൻ ഉള്ള നടപടിയുമായി സർക്കാർ കടക്കുന്നു എന്നുള്ള പ്രസ്താവന കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ ആണ് പുറത്ത് വന്നത്. ഇതിന് ശേഷം ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാ നേതൃത്വവും തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.കോന്നിയിൽ ഉപതെരെഞ്ഞെടുപ്പ് നടക്കുന്നതിനാലും ശബരിമലയുമായി ബന്ധപെട്ട് പ്രശ്നങ്ങൾ നില നില്ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കോന്നിയിയും സമീപ പ്രദേശങ്ങളിലും വസിക്കുന്ന ജനങ്ങളുമായി ബന്ധപ്പെട്ട ശബരിമല വിമാനത്താവളത്തിന്റെ പ്രഖ്യാപനം തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് അയച്ച പരാതിയിൽ പറയുന്നു.